പാഠം-1
അമ്മയും മകനും
--------------=======
അർഥം
നൽകുവാൻ - കൊടുക്കുവാൻ
ചെമ്മുള്ള - ഭംഗിയുള്ള
ചേലകൾ- വസ്ത്രങ്ങൾ
നന്ദൻ - നന്ദഗോപർ
ചൊന്നാൻ - പറഞ്ഞു
നൽച്ചേല - നല്ല ചേല
ഇച്ഛം - ആഗ്രഹം, സന്തോഷം
മറക്കൊല്ലാ - മറക്കരുത്
പാരം-വളരെ
ചൊൽക - പറയുക
തിരണ്ടവ- ഭംഗിയുള്ളവ.
ചിറ്റാട -ചെറിയ വസ്ത്രങ്ങൾ
പെട്ടകം -പെട്ടി
ഊനപ്പെടുക- നശിക്കുക.
ദീനം - ദു:ഖം
കൂറ -പട്ട്
മാനസം - മനസ്സ്
മാനിച്ചുകൊള്ളുക - കാത്തുകൊള്ളുക
തെണ്ടം-പ്രായശ്‌ചിത്തം
കണ്ടിക്കഞ്ചേല- കടുംപച്ചനിറത്തിലുള്ള ചേല
..ഓശ - ശബ്ദം
കിങ്ങിണി- മണികൾ
ചേണുറ്റ - മനോഹരമായ
ഞാണറ്റു പോവുക. ഞാൺ ഇല്ലാതാവുക
വിഗ്രഹിച്ചെഴുതുക
വാഴപ്പഴം -വാഴയുടെ പഴം
കൃഷ്ണഗാഥ -കൃഷ്ണന്റെ ഗാഥ
പൂത്താലി -പൂക്കൾ ക്കൊണ്ടുള്ള താലി
പര്യായം
അമ്മ - തായ, മതാവ്,ജനനി
പാല് - ദുഗ്‌ധം, ക്ഷീരം
വസ്ത്രം - ആട, അംബരം
വില്ല് -ചാപം,ധനുസ്സ്
അർത്ഥവ്യത്യാസം
ചേല -വസ്ത്രം
ചേല് -ഭംഗി
നേരം- സമയം
നേര്- സത്യം
നാനാർത്ഥം
കൂറ -പട്ട്, ഒരു ജീവി
ആശ -ആഗ്രഹം,ദിക്ക് ഒരു പേര്
നാനാർഥം.
കുറ-പട്ട് ഒരുജീവി,അഴുക്കുതുണി.
ഉത്തരം എഴുതുക
------------------------------
1. അമ്മ വിളിച്ചിട്ടും കണ്ണൻ ഉണ്ണാൻ ചെല്ലാതിരുന്നത് എന്തുകൊണ്ട്?
പിള്ളേരെ നുള്ളിയതിന് അമ്മ കണ്ണനെ പീലി കൊണ്ട് അടിച്ചു അടി കൊണ്ട് വഴക്കായത് കൊണ്ടാണ് അമ്മ വിളിച്ചിട്ടും കണ്ണൻ ചെല്ലാതിരുന്നത്.
2. കണ്ണൻ സൂക്ഷിക്കാൻ പറയുന്നത് എന്തെല്ലാം?
ആരും കാണാതെ പെട്ടിക്കുള്ളിൽ വച്ചിരിക്കുന്ന ചെറിയ വസ്ത്രങ്ങളും മഞ്ഞൾ പിഴിഞ്ഞുള്ള കണ്ണന്റെ എല്ലാ വസ്ത്രങ്ങളും അച്ഛൻ കണ്ണന് കൊടുത്ത പച്ചനിറത്തിലുള്ള പട്ടുചേലയും വർധിച്ച ശബ്ദമുണ്ടാക്കുന്ന മണികൾ ഒന്നും പോകാതെ പാവകളും മനോഹരമായ ഓണവില്ല് ഞാണറ്റ് പോകാതെയും സൂക്ഷിക്കണമെന്നാണ് കണ്ണൻ പറയുന്നത്.
3. ശ്രീകൃഷ്ണന്റെ മനസ്സിൽ ഇപ്പോഴും വേദന തങ്ങി നിൽക്കുവാനുള്ള കാരണമെന്ത്?
പാലും വെണ്ണയും കഴിക്കാത്തത് കൊണ്ടാണ് ശ്രീകൃഷ്ണന്റെ മനസ്സിൽ ഇപ്പോഴും വേദന തങ്ങി നിൽക്കുന്നത്.
---------------------------------------
പാഠം 2
യേശുവിന്റെ ബാല്യം
--------------------------
അർത്ഥം
ഉത്തരം എഴുതുക------------------------
1. മറ്റുള്ളവരിൽ അത്ഭുതമുളവാക്കിയത് യേശുവിന്റെ ഏത് ഗുണമാണ്ലോ?
ലോകത്തിന്റെ ആത്മീയ നവോത്ഥാനത്തിന് കാരണഭൂതനായ യേശുവിന്റെ ബാല്യകാലത്തെ കുറിച്ച് കെ.പി കേശവ മേനോൻ എഴുതിയ ജീവചരിത്രമാണ് യേശുവിന്റെ ബാല്യം.
യേശുവിന്റെ ധാരണ ശക്തിയും ബുദ്ധിവൈഭവവും ഓർമ്മിക്കാനുള്ള കഴിവുമാണ് മറ്റുള്ളവരിൽ അത്ഭുതമുളവാക്കിയത്.
മനുഷ്യന്റെ കർമ്മ മാർഗങ്ങളും സാഹോദര്യവും വളർത്തുന്നതിലും ദൃഢമാക്കുന്നതിലും യേശു വഹിച്ച പങ്ക് അപാരമാണ്. കേശവമേനോന്റെ ആർജിത ശൈലിക്കും തെളിമയുറ്റ പ്രയോഗകൗശലത യ്ക്കും ഉദാഹരണമാണ് യേശുവിന്റെ ബാല്യം.
2. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ നോക്കി യോസഫ് മറിയയോട് പറഞ്ഞത് എന്ത്?
യേശുവിനെപ്പറ്റി വിചാരിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ കുഴങ്ങുകയാണ്. ഈ പട്ടണത്തിൽ നിന്ന് എത്രയോ ദൂരെ എത്തിയിരിക്കുന്നു അവന്റെ ദൃഷ്ടി എന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ നോക്കി യോസഫ് മറിയയോട് പറഞ്ഞത്.
3. യേശുവിന്റെ വിദ്യാഭ്യാസം എങ്ങനെയായിരുന്നു?
അന്നത്തെ സമ്പ്രദായം അനുസരിച്ച് യേശുവിനെ വിദ്യ അഭ്യസിപ്പിക്കണം എന്ന നിഷ്കർഷ യോസഫിനും മറിയയ്ക്കും ഉണ്ടായിരുന്നു.ദേവാലയത്തോട് ചേർന്നുള്ള ഒരു സ്ഥലത്ത് വെച്ചാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. വേദപുസ്തകങ്ങളും പ്രവാചകന്മാരെ പറ്റിയുള്ള വിവരണങ്ങളുമാണ് പാഠ്യ വിഷയം.അധ്യാപകർ കൊടുക്കുന്ന ഗ്രന്ഥങ്ങൾ യേശു അതിവേഗം വായിച്ചു തീർക്കും. മുൻപ് തനിക്ക് പരിചയമുണ്ടായിരുന്നതിന്റെ ഓർമ്മ പുതുക്കുക മാത്രമാണെന്ന് തോന്നും ആ ബാലൻ വായിക്കുന്നത് കണ്ടാൽ. അധ്യാപകൻ ഒരു ചോദ്യം ചോദിച്ചാൽ ക്ഷണം ഉത്തരം പറയും.ആ ബാലന്റെ ധാരണ ശക്തിയും ബുദ്ധിവൈഭവവും ഓർമ്മിക്കാനുള്ള കഴിവും അധ്യാപകന്മാരിൽ എന്നപോലെ മറ്റുള്ളവ രിലും അത്യധികം അത്ഭുതമുണ്ടാക്കി. 4.യോസഫിനെ അത്ഭുതപ്പെടുത്തിയത് എന്ത്? കുടുംബത്തെയും വംശത്തെയും സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യോസഫ് യേശുവിനെ ഉപദേശിക്കാറുണ്ടായിരുന്നു.എന്നാൽ യേശുവിന്റെ സ്നേഹം അതിനെല്ലാം അപ്പുറം കടന്നിരുന്നു എന്ന് യോസഫിന് തോന്നി.അമ്മയെയും അച്ഛനെയും അടുത്ത ബന്ധുക്കളെയും യേശുവിന് വലിയ ഇഷ്ടമായിരുന്നു. എന്നാൽ യേശുവിന്റെ സ്നേഹം വലയം പരിമിതമായിരുന്നില്ല. ദിനംപ്രതി അതിന്റെ വലിപ്പം കൂടി വന്നു ഇത് യോസഫിന് അത്ഭുതകരമായി തോന്നി. 5.യേശുവിന്റെ രൂപം എങ്ങനെയായിരുന്നു?യേശു അധികം വെളുത്തിട്ടല്ലായിരുന്നു.ഇരുനിറത്തിനും നല്ല വെളുപ്പിനും ഇടയിലുള്ള നിറം. മുഖച്ഛായ അമ്മയുടേതാണ്. നീണ്ട അണ്ഡാ കൃതിയിലുള്ള സുന്ദരമുഖം,നീണ്ട മൂക്ക്, കറുത്ത കണ്ണുകൾ ഇതാണ് യേശുവിന്റെ രൂപം.
കത്ത് തയ്യാറാക്കുക
-----------------------------------------
നിങ്ങളുടെ നാട്ടിൽ നടന്ന ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് സുഹൃത്തിന് ഒരു കത്ത് തയ്യാറാക്കുക
സ്ഥലം
തീയതി
പ്രിയ സുഹൃത്തേ,
ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ എങ്ങനെയായിരുന്നു? അമ്മയുടെ അസുഖം മാറിയോ? പപ്പ അവധിക്ക് വന്നോ? ഇത്തവണ ക്രിസ്തുമസ്സിന് ഞങ്ങളുടെ പള്ളിയിൽ വലിയ ആഘോഷമായിരുന്നു. നല്ല ഒരു ഗാനമേള ഉണ്ടായിരുന്നു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ എല്ലാവരും പങ്കെടുത്തു.നിങ്ങളുടെ പള്ളിയിലെ ആഘോഷങ്ങളെക്കുറിച്ച് എഴുതുമല്ലോ
സ്നേഹത്തോടെ
നിന്റെ സുഹൃത്ത്
പേര്
ഒപ്പ്
മേൽവിലാസം
-----------------------------------------------
പാഠം -3
വീണപൂവ്
------------------
അർത്ഥം
ഉത്തരം എഴുതുക
1. കവി പൂവിന്റെ ശൈശവകാലത്തെ എപ്രകാരമാണ് അവതരിപ്പിക്കുന്നത്? കുമാരനാശാന്റെ വീണപൂവ് രചിക്കുന്നത് 1907-ൽ ആണ്. ഖണ്ഡകാവ്യം എന്ന വിഭാഗത്തിലാണ് വീണപൂവിന്റെ സ്ഥാനം.പൂവിനെ അഭിസംബോധന ചെയ്യുന്ന രീതിയിൽ മനുഷ്യ ജീവിതത്തിന്റെ അവസ്ഥാവിശേഷങ്ങളാണ് കവി ആവിഷ്കരിക്കുന്നത്. ലത പ്രസവിച്ച് ശൈശവത്തിൽ ലാളിച്ച് പല്ലവ പുടങ്ങളിൽവച്ച് പരിപാലിച്ചു. ഇളം കാറ്റ് തൊട്ടിലാട്ടി കൊടുത്തു.ഇലകളുടെ ശബ്ദത്താ ൽ താരാട്ട് പാടി കൊടുത്തു.ഇങ്ങനെ പൂവിന്റെ ശൈശവകാലത്തെ കവി അവതരിപ്പിച്ചിരിക്കുന്നു.
ഒരു മനുഷ്യന്റെ ജനനം മുതലുള്ള സംഭവങ്ങളെ പൂവിന്റെ അവസ്ഥയുമായി ബന്ധിപ്പിച്ചാണ് കവി വീണപൂവ് രചിച്ചിരിക്കുന്നത്. നശ്വരമായ മനുഷ്യ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ ആണ് നാം ശ്രമിക്കേണ്ടത് എന്ന് ആശാൻ വീണപൂവിലൂടെ പറയുന്നു.
2. പൂവിന്റെ ബാല്യകാലം കവി എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്?
പാലുപോലെ മനോഹരമായ പുതിയ നിലാവിൽ കുളിച്ചും, ഇളം വെയിലിൽ കളിച്ചും യാതൊരു ദുഃഖവുമില്ലാതെ ഇളയ മൊ ട്ടുകളോട് ചേർന്നുമാണ് പൂവ് ബാല്യകാലം കഴിച്ചുകൂട്ടിയത്. 3.ഒരമ്മ സ്വന്തം കുഞ്ഞിനെ എങ്ങനെയാണോ സംരക്ഷിക്കുന്നത് അതുപോലെയാണ് ചെടി പൂവിനെ സംരക്ഷിക്കുന്നത്. ഈ പ്രസ്താവന വ്യക്തമാക്കുന്ന ഏതെല്ലാം പ്രയോഗങ്ങളാണ് കവിതയിൽ ഉള്ളത്?
പ്രസവിച്ച് ലാളിക്കുക,തൊട്ടിലാട്ടുക,താരാട്ടുപാട്ട് പാടുക ഇത്തരം പ്രയോഗങ്ങളിലൂടെയാണ് അമ്മ കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെ ചെടി പൂവിനെ സംരക്ഷിക്കുന്നതായി പറഞ്ഞിരിക്കുന്നത്.
' ശ്രീഭൂവിൽ അസ്ഥിര' എന്ന് കവിക്ക് തോന്നാൻ കാരണമെന്ത്? പൂവ് അധികതുംഗപദത്തിലാണ് ആദ്യം ശോഭിച്ചിരുന്നത്. ഇപ്പോഴാകട്ടെ വെറും നിലത്താണ് കിടക്കുന്നത്. ഈ വൈജാത്യമാണ് കവിക്ക് അങ്ങനെ തോന്നാൻ കാരണം. ഐശ്വര്യം ഒരിക്കലും ഭൂമിയിൽ സ്ഥിരമല്ല എന്ന് കവി ഈ വരിയിലൂടെ സമർത്ഥിക്കുന്നു.
5. ഒരു വിദ്യാർത്ഥിയുടെ ഭാവം പൂവിൽ സങ്കൽപ്പിച്ചിട്ടുണ്ട് എങ്ങനെയാണെന്ന് വിവരിക്കുക.
പ്രകാശിച്ചു നിൽക്കുന്ന നക്ഷത്ര സമൂഹത്തെ നോക്കി ലോക തത്വങ്ങളെക്കുറിച്ച് നീ രാത്രിയിൽ പഠിച്ചു എന്ന് പറഞ്ഞിരിക്കുന്നതിലൂടെ ഒരു വിദ്യാർത്ഥിയുടെ ഭാവം പൂവിൽ കവി സങ്കൽപ്പിച്ചിരിക്കുന്നു.
6.ജീവചരിത്രക്കുറിപ്പ് എഴുതുക
കുമാരനാശാൻ
--------------------------
ആധുനിക കവിത്രയത്തിൽപ്പെട്ട കവിയാണ് കുമാരനാശാൻ. 1873 ഏപ്രിൽ 12ന് തിരുവനന്തപുരം ജില്ലയിലെ കായ്ക്കരയിൽ ജനിച്ചു. മലയാളത്തിൽ പുതിയൊരു ഭാവുകത്വത്തിന് നാന്ദി കുറിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ കുമാരനാശാൻ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരുന്നു. വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു.മലയാളത്തിന് പുറമേ ഇംഗ്ലീഷ്, സംസ്കൃതം, ബംഗാളി എന്നീ ഭാഷകളിലും പ്രാവീണ്യം ഉണ്ടായിരുന്നു, വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. 1924 ജനുവരിയിൽ പല്ലനയാറ്റിൽ വച്ചുണ്ടായ ബോട്ട് അപകടത്തിൽ കുമാരനാശാൻ മരണമടഞ്ഞു.
-------------------------------------------------
പാഠം-4
ആരോഗ്യവും അധ്വാനവും
------------------------------------------
അർത്ഥം
---------------
ഉപാധി- മാർഗ്ഗം
പൂർവികർ -മുമ്പുള്ളവർ
പ്രിയം- ഇഷ്ടം
നിദർശനം- ഉദാഹരണം
മാരകം- വലിയ
വിഷലിപ്തം- വിഷം നിറഞ്ഞ
തെല്ലിട- അല്പസമയം
ജൈവം -ജീവികളെ സംബന്ധിച്ച
ആശാവഹം- ആശ ഉണ്ടാക്കുന്ന
എതിർപദം
--------------------
പുരോഗതി ×അധോഗതി
ആരോഗ്യം× അനാരോഗ്യം
കഠിനം ×ലഘു
പിരിച്ചെഴുതുക
--------------------------
തെല്ലിട -തെല്ല് +ഇട
മാരകമായ- മാരകം +ആയ
വെളിയിലാക്കുക- വെളിയിൽ +ആക്കുക ജീവിതോപാധി- ജീവിത +ഉപാധി
വിഗ്രഹിക്കുക
-----------------------
കഠിനാധ്വാനം- കഠിനമായ അധ്വാനം മാംസാഹാരം- മാംസം കൊണ്ടുള്ള ആഹാരം ബാങ്ക്നിക്ഷേപം -ബാങ്കിലെ നിക്ഷേപം പ്രഭാതഭക്ഷണം- പ്രഭാതത്തിലെ ഭക്ഷണം
വാക്യത്തിൽ പ്രയോഗിക്കുക
-----------------------------------------------
1. ജീവിതശൈലി -പൂർവികർ അനുഷ്ഠിച്ചിരുന്ന ജീവിതശൈലി അവരെ രോഗങ്ങളിൽ നിന്ന് അകറ്റിനിർത്തിയിരുന്നു
2ഇടപഴകുക.- കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കണം
വെളിയിലാക്കുക -കുട്ടി ക്ലാസ്സിൽ ബഹളം വെച്ചതിന് അധ്യാപകൻ അവനെ വെളിയിലാക്കി
മെയ്യ ങ്ങുക- ഇന്നത്തെ യുവതലമുറ മെയ്യനങ്ങി ജോലിചെയ്ത് ജീവിക്കാൻ മടിയുള്ളവരാണ്
ആശയം വ്യക്തമാക്കുക
1.കണ്ടറിയാത്തവൻ കൊണ്ടറിയും
എത്ര പറഞ്ഞാലും മനസ്സിലാക്കാത്തവൻ അനുഭവം വരുമ്പോൾ പഠിക്കും എന്നാണ് ഇതിനർത്ഥം പ്രായവും പക്വതയും ഉള്ളവർ പറയുന്ന വാക്കുകൾ അത് കേൾക്കുന്ന മാത്രയിൽ രസിച്ചെന്നു വരില്ല. അതുപോലെ ചെയ്യാൻ ഇഷ്ടം തോന്നുകയുമില്ല. ഒടുവിൽ ആപത്ത് സംഭവിച്ച ശേഷമാണ് അതേക്കുറിച്ച് ഓർത്ത് പശ്ചാത്തപിക്കുന്നത്. അപ്പോഴേക്കും നാം പതനത്തിൽ എത്തി കഴിഞ്ഞിരിക്കും. അനുഭവത്തിൽ നിന്ന് പറയുന്നവരുടെ വാക്കുകൾ നാം മുഖവിലയ്ക്കെടുക്കണം.മുതിർന്നവരുടെ അഭിപ്രായങ്ങൾ നാം പരിഗണിക്കണം എന്നാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല.
2. അത്താഴം മുണ്ടാൽ അരക്കാതെ നടക്കണം
ആരോഗ്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് ആണിത്. പഴമക്കാർ ആരോഗ്യത്തിന് വളരെ പ്രാധാന്യം കൽപ്പിച്ചിരുന്നു. നമ്മുടെ ദഹനപ്രക്രിയ സുഗമമായി നടക്കണമെങ്കിൽ നാം അമിതമായി ഭക്ഷണം കഴിക്കാതിരിക്കുകയും അത്താഴം നേരത്തെ കഴിക്കുകയും വേണം. അത്താഴം കഴിച്ചാൽ ഉടനെ തന്നെ ഉറങ്ങരുത്. അല്പസമയം കഴിഞ്ഞേ ഉറങ്ങാവൂ.
ഒരു ഖണ്ഡികയിൽ എഴുതുക
ജീവിതശൈലി രോഗങ്ങൾ
ആഹാര രീതി കൊണ്ടും വ്യായാമ ക്കു റവുകൊണ്ടും ഉണ്ടാകുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ.പ്രമേഹം, പൊണ്ണത്തടി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ഉത്തരം എഴുതുക
കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ജീവിതശൈലി എന്ത്?
മാംസാഹാരങ്ങളും കൊഴുപ്പ് ധാരാളം കലർന്ന ബേക്കറി നിർമ്മിത ഭക്ഷണ വസ്തുക്കളും കഴിക്കുന്ന ജീവിതശൈലിയാണ് കേരളത്തിൽ നിലനിൽക്കുന്നത്.
2. മലയാളി ഇന്ന് അനുഭവിക്കുന്ന മിക്ക രോഗങ്ങൾക്കും കാരണമെന്ത്? ഇന്നത്തെ ഭക്ഷണക്രമവും ജീവിത രീതിയുമാണ് മലയാളി ഇന്ന് അനുഭവിക്കുന്ന മിക്ക രോഗങ്ങൾക്കും കാരണം.
3. ആരോഗ്യപൂർണമായ ജീവിതം തുടരാൻ വേണ്ടത് എന്ത്?
ആരോഗ്യത്തിന്റെയും അധ്വാനത്തിന്റെയും പ്രസക്തിയാർന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആരോഗ്യകരമായ ജീവിത രീതിയേയും അധ്വാനക്കുറവിനെയും പറ്റി പ്രതിപാദിക്കുന്നതാണ് ഈ പാഠഭാഗം.
കഠിനമായ അധ്വാനവും വിഷം കലരാത്ത ഭക്ഷണവും ആണ് ആരോഗ്യപൂർണമായ ജീവിതം തുടരാൻ വേണ്ടത്. വർധിച്ചുവരുന്ന രോഗങ്ങളും രോഗസാധ്യതകളും ഇല്ലാതാകണമെങ്കിൽ ആരോഗ്യകരമായ ഭക്ഷണരീതിയും അധ്വാനവും ആവശ്യമാണ്
3. എന്തിനെക്കുറിച്ചാണ് മലയാളി ബോധവാനാകേണ്ടത്?
മലയാളി ഭക്ഷിക്കുന്ന പച്ചക്കറികളിലും പൊടി വർഗ്ഗങ്ങളിലും കടന്നുകൂടിയിരിക്കുന്ന മാരകമായ രാസവസ്തുക്കളെ കുറിച്ചാണ് മലയാളി ബോധവാനാകേണ്ടത്.
4. ആരോഗ്യത്തിന് മുതൽക്കൂട്ട് ആവുന്നതെന്ത്?
മൺവെട്ടിയെടുത്ത് ഒരു മൂട് തെങ്ങിന്റെ തടം തുറക്കുമ്പോഴും, കുഴിയെടുത്ത് ഒരു വാഴവിത്ത് നടുമ്പോഴും, പയർ, പാവൽ, വെണ്ട തുടങ്ങിയ അത്യാവശ്യം വേണ്ട പച്ചക്കറികൾ നട്ടു നനച്ചു വളർത്തുമ്പോഴും ലഭിക്കുന്ന ശാരീരികവും മാനസികവുമായ ഊർജവും ആഹ്ലാദവും ആണ് ആരോഗ്യത്തിന് മുതൽക്കൂട്ട്.
5. മലയാളികൾക്ക് എന്തിൽ നിന്നാണ് മോചനം വേണ്ടത്?
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയും അധ്വാനം കുറയുകയും ചെയ്യുന്നത് കൊണ്ട് ശരീരം ചീർത്തു വീർത്ത് കാലുകൾക്ക് ഭാരം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് മലയാളി. ഇതിൽ നിന്നാണ് മോചനം വേണ്ടത്.
6.എന്തായിരിക്കണം മലയാളികളുടെ മുദ്രാവാക്യം?
നല്ല ആരോഗ്യം, കഠിനമായ അധ്വാനം, നല്ല ഭക്ഷണം, സുസ്ഥിരജീവിതം ഇതായിരിക്കണം മലയാളിയുടെ ഇനിയത്തെ മുദ്രാവാക്യം.
-------------------------------------------------------------
പാഠം 5
കനകം മൂലം കാമിനി മൂലം
----------------------------------------------
അർഥം
ഉത്തരം എഴുതുക
---------------------------
1. ദേവേന്ദ്രന് ഭയം ഉണ്ടാവാൻ കാരണമെന്ത്? മലയാള സാഹിത്യത്തറവാട്ടിലെ പ്രാചീന കവിത്രയത്തിൽ ഒരാളായ കുഞ്ചൻ നമ്പ്യാർ തിരുവില്വാ മ മലയ്അമലയ്ക്കടുത്തുള്ള കിള്ളികുറിശ്ശി മംഗലത്താണ് ജനിച്ചത്. തുള്ളൽ എന്ന കലാപ്രസ്ഥാനത്തിന് രൂപം നൽകുകയും 60 ഓളം സാഹിത്യകൃതികൾ കൊണ്ട് തുള്ളൽ കലയ്ക്ക്സാഹിത്യം നൽകുകയും ചെയ്ത വ്യക്തിയാണ് നമ്പ്യാർ. കുഞ്ചൻ നമ്പ്യാരുടെ കിരാതം തുള്ളലിന്റെ ഒരു ഭാഗമാണ് പാഠഭാഗം .. വളരെ കഠിനമായ തപസ്സിന് കാരണക്കാരനായ അർജുനന്റെ വാക്കുകൾ കേട്ടപ്പോഴാണ് ദേവേന്ദ്രന് വലിയ ഭയമുണ്ടായത്.
സാധാരണ തുള്ളലുകളിൽ കാണുന്നതുപോലെ സാമൂഹിക വിമർശനം, ഫലിതം, ഇതിവൃത്തമായി പുരാണകഥകൾ സ്വീകരിക്കൽ എന്നിവ ഈ കൃതിയിലും ഭംഗിയായി അവതരിപ്പിക്കാൻ നമ്പ്യാർക്ക് സാധിച്ചിട്ടുണ്ട്.
2. അർജുനൻ സമർത്ഥനാണെന്ന് പറയുന്നത് എന്തുകൊണ്ട്?
ശിവനെ തപസ്സ് ചെയ്യുന്ന അർജുനന് ശിവൻ വേണ്ടുന്നതെല്ലാം നൽകിയാൽ ദേവേന്ദ്രനെ പോലെയുള്ളവർ വെറും ശിങ്കരന്മാർ ആകേണ്ടിവരും. അതിന് ഒരു സംശയവുമില്ല ചിലപ്പോൾ ശിവൻ ഇങ്ങനെ പറഞ്ഞേക്കാം ഇനി മുതൽ ദേവേന്ദ്രൻ നീയല്ല നിന്റെ മകൻ അർജുനന് ഞാൻ അധികാരം നൽകി. അച്ഛനായ നീ അടങ്ങുക. അധികാരം അടിയറവ് വയ്ക്കുക. ഇനി മേലിൽ ദേവേന്ദ്രൻ അര്‍ജുനൻ ആവും. ഇങ്ങനെ ഭഗവാൻ കൽപ്പിച്ചാൽ അങ്ങനെയാവട്ടെ എന്ന് പറയാൻ അല്ലാതെ മറ്റൊന്നിനും കഴിയില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിച്ചിട്ടാണ് അർജുൻ സമർഥനാണെന്ന് ദേവേന്ദ്രൻ പറയുന്നത്.
3. ധനമോഹം കൊണ്ടുണ്ടാകുന്ന ആപത്തുകൾ എന്തെല്ലാം?
ധനം എന്ന കാര്യം മോഹിക്കുമ്പോൾ ഒരാൾക്കും വിനയം കാണുകയില്ല. അപ്പോൾജനകൻ തനയനെ വഞ്ചിക്കുകയും അനുജൻ ജ്യേഷ്ഠനെ കൊല്ലുകയും ചെയ്യും. ഇതെല്ലാമാണ് ധനമോഹം കൊണ്ടുണ്ടാകുന്ന ആപത്തുകൾ.
4. ലോകത്ത് കലഹങ്ങൾ ഉടലെടുക്കാനുള്ള കാരണങ്ങൾ എന്തെല്ലാം?
സ്വർണം മൂലവും സുന്ദരി മൂലവും ആണ് ലോകത്ത് കലഹങ്ങൾ ഉടലെടുക്കുന്നത്.
5.'അർജുനനിഹ ഞാൻ വാളു കൊടുത്തു' എന്നതിൽ അടങ്ങിയിരിക്കുന്ന പൊരുൾ എന്ത്?
കൊടുക്കുക -പൂർണ്ണമായി അനുവാദം കൊടുക്കുക- അധികാരം നൽകുക.വാൾ രാജഭരണകാലത്ത് അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. അത് കൈമാറുമ്പോൾ ഭരണാധികാരവും കൈമാറുന്നു.
6. 'ചീർത്തൊരു ഭീതി മുഴത്തു തുടങ്ങി' ആർക്ക്? എന്തെല്ലാം ഭീതിയാണ് അദ്ദേഹത്തിനുണ്ടായത്?
ദേവേന്ദ്രനാണ് ചീർത്തൊരു ഭീതി മുഴുത്തു തുടങ്ങിയത്. അർജുനൻ തപസ്സ് ചെയ്ത് സ്വർഗം താമസിക്കാതെ തന്നെ കൈക്കലാക്കും. എന്റെ മകൻ അർജുനൻ സ്വർഗം അടക്കി ഭരിക്കണം എന്നുള്ള ദുഷ്ട വിചാരം ആണ് ഇപ്പോൾ ഉള്ളത്. ശിവൻ കടാക്ഷിച്ച് വേണ്ടുന്നതെല്ലാം അർജുനന് നൽകിയാൽ തങ്ങളെ പോലുള്ളവർ വെറും കിങ്കരന്മാർ ആവേണ്ടി വരും. ഇനി മുതൽ ദേവേന്ദ്രൻ നീ അല്ല നിന്റെ മകൻ അർജുനന് ഞാൻ അധികാരം നൽകി. അച്ഛനായ നീ അടങ്ങുക. അധികാരം അടിയറവു വയ്ക്കുക. ഇനിമേലിൽ ദേവേന്ദ്രൻ അർജുനൻ ആവും അങ്ങനെ ഭഗവാൻ കൽപ്പിച്ചാൽ അങ്ങനെയാവട്ടെ എന്ന് പറയാൻ അല്ലാതെ മറിച്ച് ചൊല്ലാൻ ആവുകയില്ല.ഇത്തരത്തിലുള്ള ചിന്തകളാൽ ആണ് ദേവേന്ദ്രന് ഭീതി മുഴുത്തു തുടങ്ങിയത്.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
" കനകം മൂലം കാമിനി മൂലം
കലഹം പലവിധ മുലകിൽ സുലഭം "
'കിരാതം' തുള്ളലിലെ 'കനകം മൂലം കാമിനി മൂലം' എന്ന കവിതയിൽ നിന്നെടുത്ത കുഞ്ചൻ നമ്പ്യാരുടെ വരികൾ ആണിത്.
ധനം വരുത്തി വയ്ക്കുന്ന വിനയെക്കു റിച്ചാണ് ഈ വരികളിൽ പറയുന്നത്. മനുഷ്യന്റെ എല്ലാ ആപത്തുകൾക്കും കാരണം അതിമോഹമാണ് ധനമധികമാകുമ്പോൾ വിനയം തുടങ്ങിയ നല്ല ഗുണങ്ങൾ ഇല്ലാതെയാകും. ഈ ലോകത്ത് കലഹങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവക്കെല്ലാം കാരണം ഒന്നുകിൽ ധനവും അല്ലെങ്കിൽ കാമിനിയും ആയിരിക്കും. ഇവ രണ്ടും മനുഷ്യനെ മോഹവലയത്തിൽ പെടുത്തുന്നവയാണ് .
-------------------------------------------------------------------
പാഠം-6
ദൈവത്തിന്റെ കയ്യൊപ്പ്
--------------------------------
അർഥം
---------
-----------------------------------------
1. ദസ്തയേവ്സ്കിയുടെ ഭവനത്തെ കുറിച്ചുള്ള വിശദീകരണം.
അന്ന ആ വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ ആ മുറി ശ്രദ്ധിച്ചു. ദസ്തയേവ്സ്കിയുടെ എഴുത്തു മുറിയാണ് അതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ചുമരിൽ ഒരു പഴയ നാഴിക മണി തൂങ്ങി കിടക്കുന്നു. ചുമരിനോട് ചേർന്നുള്ള മേശയിൽ ധാരാളം പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു. യാതൊരു ചിട്ടയുമില്ലാതെ. അപ്പുറത്തെ ചുമരിൽ മുകൾ ഭാഗത്തായി ഒരു സ്ത്രീയുടെ നിറംമങ്ങി തുടങ്ങിയ ഫോട്ടോ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ചിത്രം ആയിരിക്കുമെന്ന് ഊഹിച്ചു.
2. അന്നയുടെ മാനസികാവസ്ഥ
ആദ്യ സമാഗമത്തിൽ തന്നെ അന്ന ആകെ മടുത്തിരുന്നു. ഹൃദയത്തിന് തീ പിടിച്ചത് പോലെയുള്ള ഒരാളുടെ കൂടെ എങ്ങനെ ജോലി ചെയ്യാൻ. പ്രയാസം തന്നെയാണത്. ദസ്തയേ വ്സ്കിയെ ആദ്യം കണ്ടപ്പോൾ തോന്നി അദ്ദേഹം ഒരു പ്രായമുള്ള വയസ്സൻ ആണെന്ന്. അപ്പോൾ തോന്നി അദ്ദേഹം ഒരു പ്രായമുള്ള വയസ്സനാണെന്ന്. എന്നാൽ സംസാരിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം ചെറുപ്പക്കാരനാണെന്ന് ബോധ്യമായത്. മുഗ്ധ മായ ഒരു മനസ്സിന്റെ ഉടമ. ഈ രണ്ടു വികാരങ്ങളിലും പെട്ട ഉഴലുകയായിരുന്നു അന്ന
ഉത്തരം എഴുതുക
1. "ആ വാക്കുകൾ വേറെ എന്തോ ധ്വനിപ്പിക്കുന്നത് പോലെ അന്നയ്ക്ക് തോന്നി" ഏതാണ് ആ വാക്കുകൾ? അങ്ങനെ തോന്നാൻ കാരണമെന്ത്?
മലയാളത്തിലെ പ്രശസ്തനായ ജീവചരിത്ര നോവൽ ശ്രീ പെരുമ്പടവ് ശ്രീധരൻ രചിച്ച ഒരു സങ്കീർത്തനം പോലെ എന്ന കൃതിയിലാണ് ഇത് 1993ല്‍ പ്രസിദ്ധീകരിച്ചു പ്രസിദ്ധ റഷ്യ നോവലിസ്റ്റ് എന്ന നോവൽ എഴുതിയ സാഹചര്യമാണ് ഈ നോവലിന്റെ പശ്ചാത്തലം ഏത് പുതിയ കാര്യത്തിലും അതാണ് സംഭവിക്കുന്നത് ആദ്യം തോന്നും എളുപ്പമാണെന്ന് പിന്നെയാണ് അതിന്റെ വിഷമം മനസ്സിലാക്കുന്നത് കഷ്ടപ്പെടാൻ ഇക്കാലത്ത് ആർക്കാണ് മനസ്സ് ഉള്ളത് അതുകൊണ്ട് ഇടയ്ക്കുവെച്ച് ഇട്ടേച്ചു പോകുന്നു വ്യവസ്ഥ വിസ്കിയുടെ അടുത്ത് ചെയ്യേണ്ട ജോലിയും ഒരു വിഷമം പിടിച്ച ജോലിയാണെന്ന് താമസിയാതെ മനസ്സിലാകും എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ ധോനിപ്പിക്കുന്നതെന്ന് അന്വേഷിക്ക് തോന്നി അനുഭവിച്ച രചനയുടെ വേദനയും പുനരാവിഷ്കരിക്കുകയാണ് ഈ നോവലിൽ ഇളകി മറിയുന്ന സമുദ്രം പോലെ പ്രസിദ്ധമായ അദ്ദേഹത്തിന്റെ മനസ്സ് നോവലിൽ ഉടനീളം നമുക്ക് കാണാൻ കഴിയുന്നു
ഉത്തരം എഴുതുക
1. "ആ വാക്കുകൾ വേറെ എന്തോ ധ്വനിപ്പിക്കുന്നതുപോലെ അന്നയ്ക്ക് തോന്നി' ഏതാണ് ആ വാക്കുകൾ അന്നയ്ക്ക് അങ്ങനെ തോന്നാൻ കാരണമെന്ത്?
മലയാളത്തിലെ പ്രശസ്തനായ ശ്രീ പെരുമ്പടവം ശ്രീധരൻ രചിച്ച 'ഒരു സങ്കീർത്തനം പോലെ' എന്ന കൃതി 1993-ൽ
പ്രസിദ്ധീകരിച്ചു. പ്രസിദ്ധ റഷ്യൻ ദസ്തയോ വ്സ്കി ' ദി ഗാംബ്ലർ ' എന്ന നോവൽ എഴുതിയ സാഹചര്യമാണ് ഈ നോവലിന്റെ പശ്ചാത്തലം.
"ഏതു പുതിയ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. ആദ്യം തോന്നും എളുപ്പമാണെന്ന് പിന്നെയാണ് അതിന്റെ വിഷമം മനസ്സിലാക്കുന്നത്. കഷ്ടപ്പെടാൻ ഇ ക്കാലത്ത് ആർക്കാണ് മനസ്സുള്ളത്. അതുകൊണ്ട് ഇടയ്ക്ക് വെച്ച ഇട്ടേച്ചു പോകുന്നു.
ദസ്തയെവ്സ്കിയുടെ അടുത്ത് ചെയ്യേണ്ട ജോലിയും ഒരു വിഷമം പിടിച്ച ജോലിയാണെന്ന് താമസിയാതെ മനസ്സിലാകും എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ ധ്വനിപ്പിക്കുന്നതെന്ന് അന്നയ്ക്ക് തോന്നി.
ദസ്തയെവ്സ്കി അനുഭവിച്ച രചനയുടെ വേദനയും വേദന പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ നോവലിൽ. ഇളകി മറിയുന്ന സമുദ്രം പോലെ പ്രക്ഷുബ്ധമായ അദ്ദേഹത്തിന്റെ മനസ്സ് നോവലിൽ ഉടനീളം നമുക്ക് കാണാൻ കഴിയുന്നു.
2.ദസ്തയെവ്സ്കി അന്നയെ വീട്ടിലേക്ക് വിട്ടപ്പോൾ പറഞ്ഞ വാക്കുകളിൽ മുഴങ്ങിയ പൊരുൾ എന്താവാം?
" അന്ന തെറ്റിദ്ധരിക്കരുത്. ഞാനാകെ അസ്വസ്ഥനാണ്. അന്നക്കും അറിയാമായിരിക്കും. ഞാൻ ഒരു ചുഴലി ദീനക്കാരനാണെന്ന്. ഇന്നലെ ഞാനതിന്റെ സന്നിയിലായിരുന്നു. ഇതാണ് ദസ്തയെവ്സ്കി അന്നയെ വീട്ടിലേക്ക് വിട്ടപ്പോൾ പറഞ്ഞ വാക്കുകളിൽ മുഴങ്ങിയ പൊരുൾ.
3. നോവൽ രചനയെ കുറിച്ച് ദസ്തയെവ്സ്കിയുടെ വാക്കുകൾ എന്ത്?.
" ഇത് തീർത്തും തനിയെ ചെയ്യേണ്ട കാര്യമാണ്. ദസ്തയെവ്സ്കി ഗഹനമായ ഒരു ഭാവത്തോടെ അവളുടെ നേരെ നോക്കി. ധ്യാനം പോലെ നിശബ്ദമായ പ്രാർത്ഥന പോലെ അത്ര രഹസ്യമായിട്ട് അത്ര ഏകാന്തമായിട്ട്. മറ്റൊരാളുടെ പങ്കാളിത്തം അതിന്റെ എല്ലാ വിശുദ്ധിയും നശിപ്പിക്കും. " ഇതാണ് നോവൽ രചനയെക്കുറിച്ച് ദസ്തയെവ്സ്കിയുടെ വാക്കുകൾ.
4. അന്നയുടെ എഴുത്തിൽ ദസ്തയെവ്സ്കി കണ്ടെത്തിയ കുറ്റങ്ങൾ എന്തെല്ലാം? "എന്തുമാതിരി എഴുത്താണിത്? യാതൊരു ഭംഗിയുമില്ല. ചിഹ്നങ്ങൾ എവിടെ? നോക്കൂ ഒരു വാക്യം വിട്ടു പോയിരിക്കുന്നു" ഇതാണ് അന്നയുടെ ദസ്തയെവ്സ്കി കണ്ടെത്തിയ കുറ്റങ്ങൾ.
5. തന്റെ വരവ് വ്യർത്ഥമായെന്ന അന്നക്ക് തോന്നാൻ ഇടയായ സാഹചര്യമെന്ത്? നോവൽ രചന തീർത്തും തനിയെ ചെയ്യേണ്ട കാര്യമാണ്. ധ്യാനം പോലെ നിശബ്ദമായ പ്രാർത്ഥന പോലെ അത്ര രഹസ്യം ആയിട്ട് അത്ര ഏകാന്തമായിട്ട്. മറ്റൊരാളുടെ പങ്കാളിത്തം അതിന്റെ എല്ലാ വിശുദ്ധിയും നശിപ്പിക്കും. എന്നൊക്കെയുള്ള ദസ്തയെവ്സ്കിയുടെ വാക്കുകൾ കേട്ടപ്പോഴാണ് തന്റെ വരവ് വ്യർത്ഥമായി പോയെന്ന് അന്നയ്ക്ക് തോന്നിയത്.
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക
ദസ്തയെവ്സ്കി
വിശ്വവിഖ്യാത റഷ്യൻ നോവലിസ്റ്റ്. 1821 നവംബർ പതിനൊന്നാം തീയതി മോസ്കോയിൽ ജനിച്ചു. ആദ്യത്തെ കൃതി 'പാവപ്പെട്ടവർ'. വിദ്യാർഥികളുടെ വിപ്ലവ സംഘത്തിൽ അംഗമാണെന്ന കാരണത്താൽ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. 1857-ൽ മേരിയ ഇസെവാ എന്ന വിധവയെ വിവാഹം കഴിച്ചു.1864-ൽ അവർ മരിച്ചു. 45 ആം വയസ്സിൽ 'ചൂതു കളിക്കാരൻ' എന്ന കൃതി എഴുതാൻ സഹായിച്ച തന്നെക്കാൾ 25 വയസ്സ് പ്രായക്കുറവുള്ള അന്ന ഗ്രിഗറിവ്ന യെ വിവാഹം കഴിച്ചു. 1881-ൽ അദ്ദേഹം മരണമടഞ്ഞു.
-------------------------------------------------------------------------
പാഠം-7
കർണൻ
-----------*
അർഥം
ഉത്തരം എഴുതുക
1. കണ്ണന്റെ മഹത്വം പ്രഖ്യാപിക്കുന്ന വരികൾ ഏത്? ആ വരികളുടെ ആശയം എന്ത്?
"പാലാഴി പൈതലാം പാരിജാതത്തെയോ കാലിക്കുളമ്പു ചാൽ പെറ്റിടുന്നു"
ഇതിഹാസത്തിലെ അതിവിശിഷ്ടമായ ഒരു മുഹൂർത്തം അൽഭുതാവഹമായ കൈത്തഴ ക്കത്തോടെ ഈ കവിതയിൽ ഉള്ളൂർ അവതരിപ്പിക്കുന്നു. കർണൻ സൂര്യനുമായി നടത്തുന്ന സംവാദമാണ് ഈ കൃതിയിലെ മുഖ്യപ്രമേയം.
പാലാഴി പൈതലാകുന്ന പാരിജാത മലരിനെ കാലിയുടെ കുളമ്പ് ചാൽ എങ്ങനെയാണ് പ്രസവിക്കുക. പാലാഴിയുടെ എല്ലാ ശ്രേഷ്ഠതകളും ഉൾക്കൊള്ളുന്നതാണ് പാരിജാതം. അങ്ങനെയുള്ള ഒരു പൂവിനെ ഒരിക്കലും കാലിയുടെ കുളമ്പു ചാലിന് പ്രസവിക്കാൻ കഴിയുകയില്ല.
ധർമ്മനിരതനും ആദർശ ധീരനുമായ ഒരു യോദ്ധാവായിട്ടാണ് ഇവിടെ കർണനെ ഉള്ളൂർ അവതരിപ്പിക്കുന്നത്. ഉള്ളൂരിന്റെ വർണ്ണന സമർഥ്യത്തിന്റെയും ഉലേഖ ചാതുരിയുടെയും തെളിവാണ് കർണഭൂഷണം
2. 'താപസ മന്ത്രത്തിൻ തത്വ പരീക്ഷയാം..' കവി ഇവിടെ ഉദ്ദേശിക്കുന്നത് എന്ത്?
ദുർവാസാവിൽ നിന്ന് മന്ത്രശക്തി കിട്ടിയ കുന്തിദേവി തന്റെ പക്വത ഇല്ലായ്മ മൂലം മന്ത്രത്തിന്റെ ഫല പ്രാപ്തി പരീക്ഷിക്കുവാൻ തീരുമാനിച്ചു. അങ്ങനെ സൂര്യന്റെ പ്രഭയും വെളിച്ചവും തിരിച്ചറിഞ്ഞ് സൂര്യനെ വിളിച്ച് മന്ത്രം ജപിച്ചു. സൂര്യദേവൻ പ്രത്യക്ഷപ്പെട്ടു. അറിവില്ലായ്മ മൂലം മന്ത്രം പരീക്ഷക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് സൂര്യനെ അറിയിച്ചെങ്കിലും മന്ത്രത്തിന്റെ ശക്തി അദ്ദേഹത്തെ പിടിച്ചുനിർത്തിയതിനാൽ അദ്ദേഹം നിസ്സഹായനായി. വരം നൽകാതെ മടങ്ങാൻ കഴിയില്ല എന്ന് കുന്തി അറിയിച്ചു. അങ്ങനെ അവർ ദിവ്യ സുന്ദരനായ കർണ്ണന് ജന്മം നൽകി.
3. 'കണ്ടേൻ ഞാൻ' സൂര്യൻ എന്ത് കണ്ടെന്നാണ് ആലങ്കാരികമായി വ്യക്തമാക്കുന്നത്.?
കുന്തി കർണ്ണനെ പെട്ടിയിലാക്കി അടച്ചുപൂട്ടി നദിയിൽ ഒഴുക്കി. ഓളങ്ങൾ ആകുന്ന കൈകൾ കൊണ്ട് താങ്ങി ശരീര ശോഭ കൊണ്ട് സ്വർണ്ണനിറം പൂശുന്ന പേടകം രാധയുടെ അടുത്ത് എത്തുന്നത് ദൂരെ നിന്ന് സൂര്യൻ കണ്ടു. സൂര്യന് ഇത്രയും പ്രഭാവം ഉണ്ടായിട്ടും മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
Comments
Post a Comment